Sunday, September 25, 2011

ആദ്യത്തെ പോസ്റ്റ്‌

                         ഈ ബ്ലോഗ്‌ തുടങ്ങി ആദ്യത്തെ പോസ്റ്റ്‌ എഴുതുന്നതിനു മുന്‍പ് ഞാന്‍ സ്വയം പരിശോധിക്കണ്ട ഒരു കാര്യമുണ്ട്. അത് മറ്റൊന്നുമല്ല ഈ ഞാന്‍ മലയാളി ആണോ എന്നുതന്നെ. കേരളത്തില്‍ ജനിച്ചു അവിടെത്തന്നെ വളര്‍ന്ന ഒരുവനെ തീര്‍ച്ചയായും മലയാളി എന്നുവിളിക്കാമെന്നുള്ള സ്ഥിതിവിശേഷമല്ല  ഇന്നത്തേത് എന്ന് എനിക്കും അറിയാം ഇത് വായിക്കുന്ന നിങ്ങള്‍ക്കും അറിയാം. എങ്കിലും ഞാന്‍ അങ്ങനെ തന്നെ സംബോധന ചെയ്യട്ടെ 
                  
                              മലയാളികളേ......................................................

         ഇത് കേള്‍ക്കുന്ന സമയത്തെങ്കിലും ഓര്‍മ്മ  വരുമായിരിക്കും നാം സംസാരിക്കേണ്ട ഭാഷ മലയാളം ആണെന്ന്. അല്ലെങ്കില്‍ പിന്നെ സംസാരിക്കുന്ന ഭാഷയും ജനിച്ച സ്ഥലവും നോക്കി മലയാളി എന്നും തമിഴന്‍ എന്നും മറ്റും വിളിക്കുന്ന സംവിധാനം തന്നെ മാറ്റേണ്ടിയിരിക്കുന്നു. എന്തായാലും വരുന്നത് വരട്ടെ എന്ന് വിചാരിച്ചു പോകാന്‍ മാത്രമേ നമുക്ക് സാധിക്കൂ കാരണം മലയാളം സംസാരിച്ചതിന് ക്ലാസ്സ്‌ ഇല്‍ നിന്ന് കുട്ടികളെ പുറത്താക്കുന്ന നാട് ആണിത്. ഇനി വരുന്ന തലമുറക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഒരു സംഭാഷണം ഇതാ 
_________________________________________________________________________________
കുട്ടി  :എന്താ അമ്മേ മലയാളം ? 
അമ്മ :പണ്ടുകാലത്ത് ഏതോ മണ്ടന്മാര്‍ സംസാരിച്ചിരുന്ന ഭാഷയാണ് മോനെ അത്

_____________________________________________________________________________ {ഒരു  കാര്യം  ശ്രദ്ധിക്കണേ ഞാന്‍ ഇത് എഴിതിയതു മലയാളത്തില്‍ ആണ് പക്ഷെ ഒറിജിനല്‍ ഇംഗ്ലീഷ് ലോ മംഗ്ലീഷ് ലോ ആയിരിക്കും. അത് ഉറപ്പാണ്‌  }


ഇങ്ങനെ പോയാല്‍  ഈ സംഭാഷണ  ശകലം നമുക്ക് നേരിട്ട കേള്‍ക്കാം. അതിനു ഇടവരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ....
                                                                                                         ബ്ലോഗ്ഗര്‍ "മലയാളി "

No comments:

Post a Comment