Saturday, October 1, 2011

ഇരുട്ടേ സ്വാഗതം

ഇരുട്ടേ സ്വാഗതം ..............................

              ഇത്തരത്തില്‍ ഒരു വാചകം പറയണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഇന്ന് കേരളം. പണ്ടൊക്കെ രാത്രി മാത്രം ഉണ്ടായിരുന്ന കറണ്ട് കട്ട് പകലും കൂടി പടര്‍ന്നാല്‍ പിന്നെ എന്ത് ചെയ്യും ?? ഉണ്ടായ ദുരവസ്ഥയെ കുറിച്ച് സങ്കടപ്പെടുന്നതിനെക്കാള്‍ നല്ലത് വരുന്ന അന്ധകാരത്തെ സ്വാഗതം ചെയ്യുന്നതല്ലേ ? വെള്ളമില്ലെങ്കിലും വായുവില്ലെങ്കിലും കറണ്ട് ആവശ്യമുള്ള ഇന്നത്തെ മലയാളിക്ക് ഈ അവസ്ഥ തരണം ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയക്കേണ്ടിയിരിക്കുന്നു  ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് കാലത്ത് എഴുന്നേറ്റു ചായ കുടിക്കുവാന്‍ മുതല്‍ {ഇന്ടക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരുടെ കാര്യമാണ് ട്ടോ } ഇങ്ങനെ ഇരുന്നു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാന്‍ വരെ ഇന്ന് കറണ്ട്  ആവശ്യമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൈദുതി ഇല്ലാതായാല്‍ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ... ഭയാനകം ! അല്ലേ ? എന്നാല്‍ ഇങ്ങനെ പോയാല്‍ ഈ ഭയാനകമായ അവസ്ഥ നമുക്ക് നേരിടേണ്ടി വരും എന്നത് ഉറപ്പാണ്. വൈദ്യുതി സംരക്ഷിക്കൂ വൈദ്യുതി അമൂല്യമാണ്‌ എന്നൊക്കെ മോഹന്‍ലാല്‍ ഉം മമ്മൂട്ടിയും വന്നു പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ അന്ന് അതിന്റെ കുറച്ചെങ്കിലും അനുസരിച്ചിരുന്നെങ്കില്‍ ഇന്ന് ഈ പോസ്റ്റ്‌ ചെയ്യുന്നതിന്റെ ഇടയ്ക്കു തന്നെ ഈ ഒടുക്കത്തെ കറണ്ട് കട്ട് വരില്ലായിരുന്നു. ഇനി പറഞ്ഞിട്ട് എന്താ കാര്യം ? അനുഭവിച്ചോ ..... കറണ്ട് ഇല്ലാത്ത അവസ്ഥ തരണം ചെയ്യാന്‍ എല്ലാ മലയാളികള്‍ക്കും മുന്‍കൂട്ടിയുള്ള ആശംസകള്‍.

No comments:

Post a Comment