Sunday, January 29, 2012

മുല്ലപ്പെരിയാര്‍ ഇന്ന് എവിടെ ?

           ഇപ്പൊ ആലോചിക്കുമ്പോ ചിരിയാ വരുന്നത് വേറെ ഒന്നുമല്ല നമ്മുടെ മുല്ലപ്പെരിയാറിന്റെ  കാര്യം തന്നെയാ പറയുന്നത്.ഇമ്മടെ തിലകന്‍  ചേട്ടന്‍ പറഞ്ഞതുപോലെ  "എന്തൊക്കെയായിരുന്നു മലപ്പുറം കത്തി മഷീന്‍ ഗണ് അമ്പും വില്ലും അവസാനം പവനായി ശവമായി". ആ പറയാന്‍ വന്ന കാര്യം മറന്നു പോയി ഞാന്‍ സത്യത്തില്‍ ഉദ്ധ്യേശിച്ചത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളും മുല്ലപ്പെരിയരും തമ്മില്‍ നിലനിന്നിരുന്ന (ഇപ്പൊ ഇല്ല എന്നാ തോന്നുന്നത്) ഒരു പരസ്പര സഹായ സഹകരണ സംഗത്തെ    കുറിച്ചാണ്. ഇന്നലെ വൈകുന്നേരം സുരേഷ് ഗോപി വന്നിട്ട് (ഏഷ്യാനെറ്റ്‌ ചാനല്‍ ഇല്‍ ആണ്) മുല്ലപ്പെരിയാര്‍ ഇതു ജില്ലയിലാ എന്ന് ചോദിച്ചപ്പോഴാ ഈ പോസ്റ്റ്‌ ന്‍റെ കാര്യം ഓര്‍മ വന്നത്.  


         കുറച്ചു  മാസങ്ങള്‍ക്ക് മുന്‍പ് അതായതു മുല്ലപ്പെരിയാര്‍ പ്രശ്നം ഇരഞ്ഞു പൊങ്ങിയ സമയത്ത് എന്തായിരുന്നു ഫേസ്ബുക്ക്  ഇല്‍ ജനരോഷം അന്നൊക്കെ കണ്ണ് നടുങ്ങിപോയി ഒരു പോസ്റ്റിനു നൂറുകണക്കിന് ഷെയര്‍ കള്‍, ഇതൊക്കെ കണ്ടപ്പോ ഞാനും തുടങ്ങി കുറച്ചു പോസ്റ്റ്‌ ചെയ്യാന്‍ ഇനിയിപ്പോ ഞാന്‍ പോസ്റ്റ്‌ ചെയ്യാത്തതുകൊണ്ട്‌ മുല്ലപ്പെരിയാര്‍ പുതുക്കി പണിയാതിരിക്കണ്ട എന്ന് വിചാരിച്ചു എന്നിട്ടും തീര്‍ന്നില്ല ജനരോഷം ഇമ്മടെ സൂപ്പര്‍ ഹീറോ ടിന്‍റു മോന്റെ വെബ്സൈറ്റ് ഇല്‍ വരെ വെള്ളം കയറ്റി പ്രതിഷേധം പ്രകടിപ്പിച്ചു. ഈ പ്രകടനമൊക്കെ കണ്ടപ്പോ വിചാരിച്ചു ആ ടെക് ബ്ലോഗില്‍ ഇടാന്‍ ഒരു വിഷയം കിട്ടും എന്ന് വേറൊന്നുമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കാരണം ഒരു പൊതുപ്രശ്നം പരിഹരിക്കപ്പെട്ടാല്‍ നല്ല ബെസ്റ്റ് ന്യൂസ്‌ അല്ലെ, ഈ പോസ്റ്റിലെ സൂത്രധാരന്മാരും ഇതൊക്കെ തന്നെയാ പറഞ്ഞത് അവര്‍ പറഞ്ഞതനുസരിച് ഇങ്ങനെ ഷെയര്‍ ചെയ്താല്‍ മുല്ലപ്പെരിയാര്‍ രക്ഷപ്പെടും എന്നായിരുന്നു. 
    ഇനി നമുക്ക് ഇപ്പോഴത്തെ കാര്യമെടുക്കാം മുല്ലപ്പെരിയാറിന്റെ അവസ്ഥ ആരോടും പറയേണ്ട ആവശ്യമില്ലല്ലോ അത് അങ്ങനെ ഇങ്ങോട്ടും അങ്ങോട്ടും ആടിയാടി കളിക്കും. പക്ഷെ ഫേസ്ബുക്ക് നിരീക്ഷിക്കുമ്പോള്‍ ഒരു കാര്യം കാണാം മുന്‍പ് ചെയ്തതില്‍ 99 % പേരും മുല്ലപ്പെരിയാറിനെ കുറിച്ച ഒരക്ഷരം ഉരിയാടുന്നില്ല ടിന്‍റു മോന്‍ വെബ്സൈറ്റ് ഇല നിന്ന് വെള്ളമെല്ലാം വറ്റി ഇപ്പൊ ഒരു ചെറിയ ബ്ലോക്ക്‌ മാത്രം ഉണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കുറിച്ച പറയാന്‍,  ഈ പ്രശ്നത്തോടനുബന്ധിച്ചു പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയ വിരുതന്മാര്‍ എല്ലാം സ്ഥലം വിട്ടു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താ അന്ന് കാണിച്ചത് എല്ലാം ഒരു തരാം പ്രഹസനം ആണെന്നല്ലേ ഇതിനര്‍ത്ഥം സമയം കളഞ്ഞു ഷെയര്‍ ചെയ്തു മുല്ലപ്പെരിയാര്‍ പ്രശ്നം പെരുപ്പിച്ച ഫേസ്ബുക്ക് ചേട്ടന്മാര്‍ക്ക്  എന്ത് നഷ്ടം വരാനാ  അല്ലെ ?  

No comments:

Post a Comment